പത്തനംതിട്ടയിൽ പുതിയ പോലീസ് മേധാവി ചുമതലയേറ്റു

പത്തനംതിട്ടയിൽ  പുതിയ പോലീസ് മേധാവി ചുമതലയേറ്റു
Aug 17, 2024 10:29 AM | By Editor

പുതിയ ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു. ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി അജിത് ഐ പി എസ്സിൽ നിന്നും അദ്ദേഹം ജില്ലാ പോലീസിന്റെ അധികാരച്ചുമതല ഇന്നുച്ചയ്ക്കാണ് ഏറ്റെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ് പി ആയിരിക്കെയാണ് പുതിയ നിയമനം. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ പി എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്നു. കസ്റ്റംസ് ഇൻസ്‌പെക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡൽ 2021 ൽ കരസ്ഥമാക്കി. അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ എസ് അഷാദ്, ആർ ജയരാജ്‌, ടി രാജപ്പൻ, ജി സന്തോഷ്‌കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

A new police chief has taken over in Pathanamthitta

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories